കേരളം

kerala

ETV Bharat / state

യുവതീപ്രവേശനം വിലക്കുന്നത് തുല്യനീതി ലംഘനം: നിലപാട് മാറ്റി ദേവസ്വംബോര്‍ഡ് - സുപ്രീംകോടതി

ശബരിമലയിലെ സുപ്രീംകോടതി വിധി നിലനിര്‍ത്തണമെന്ന സര്‍ക്ക‍ാര്‍ നിലപാടിനെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ്. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല. അതിന്‍റെ പേരില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും ബോര്‍ഡ്.

ഫയല്‍ ചിത്രം

By

Published : Feb 6, 2019, 6:34 PM IST

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് ദേവസ്വം ബോര്‍ഡ്. മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. പ്രവേശനം നിഷേധിക്കുന്നതിലൂടെ തുല്യ അവകാശം എന്നത് ലംഘിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.

ആര്‍ത്തവത്തിന്‍റെ പേരില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനാവില്ല. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂവെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. അതിനിടെ യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് നേരത്തെ എതിര്‍ത്തിരുന്നില്ലേയെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ചോദ്യത്തിന് ബോര്‍ഡിന്‍റെ ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നതെന്നും രാകേഷ് ദ്വിവേദി വ്യക്തമാക്കി.

ABOUT THE AUTHOR

...view details