കേരളം

kerala

ETV Bharat / state

പോകണമെന്ന് തോന്നിയാൽ ഇനിയും ശബരിമലയിൽ പോകും: കനകദുർഗ - ബിന്ദു

ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതിനു പിന്നിൽ ബി.ജെ.പിയാണെന്നും കനകദുർഗ. താനും കനകദുർഗ്ഗയുമടക്കം അഞ്ച് പേർ മല ചവട്ടിയെന്ന് ബിന്ദു.

kanakadurga

By

Published : Feb 10, 2019, 9:53 PM IST

ശബരിമല ദർശനത്തിന്‍റെ പേരിൽ തനിക്കും ബിന്ദുവിനുമെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് കനകദുർഗ. ഒരു പാർട്ടിയുടെയോ, സംഘടനയുടെയോ താൽപ്പര്യത്തിനല്ല ദർശനം നടത്തിയതെന്ന് കനകദുർഗ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ പോവുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. ദർശനം നടത്തിയത് യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണെന്നും പറഞ്ഞു. പൊലീസ് ഇടപെട്ട് പല ഘട്ടത്തിലും തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി. കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവർക്ക് അവസരം ഒരുക്കേണ്ടയെന്ന് കരുതിയാണ് ആദ്യഘട്ടത്തിൽ പിന്മാറിയതെന്നും കനകദുർഗ വ്യക്തമാക്കി.

അതേസമയം താനും കനകദുർഗയുമടക്കം അഞ്ച് സ്ത്രീകൾ ശബരിമലയിൽ പോയെന്ന് ബിന്ദു വ്യക്തമാക്കി. അതിന് തന്‍റെ കയ്യിൽ വീഡിയോ തെളിവുകളുണ്ടെന്ന് ബിന്ദു അറിയിച്ചു. ആവശ്യമെങ്കിൽ അത് പുറത്തുവിടുമെന്നും ബിന്ദു പറഞ്ഞു.

ഭക്ത എന്നതിന് അളവുകോൽ നിശ്ചയിക്കാൻ ബി.ജെ.പിക്ക് അവകാശമില്ലെന്നും, ഇനിയും ശബരിമലയിൽ പോകണമെന്ന് തോന്നിയാൽ പോകും. എല്ലാ സ്ത്രീകൾക്കും ശബരിമല തൊഴാൻ അവകാശമുണ്ടെന്നും കനകദുർഗ കൂട്ടിച്ചേർത്തു.

ബിന്ദുവും, കനകദുർഗ്ഗയും മാധ്യമങ്ങളെ കാണുന്നു

ABOUT THE AUTHOR

...view details