ബാര്‍കോഴ കേസുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. കേസിലെ തുടരന്വേഷണം സംബന്ധിച്ച് കെ.എം. മാണിയും വി.എസ്. അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. തുടരന്വേഷണം നടത്തണമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് മാണിയുടെ ആവശ്യം. ഹൈക്കോടതി ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബാര്‍കോഴ: മാണിയുടെയും വിഎസിന്‍റെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും - വിഎസ് അച്യുതാനന്ദൻ
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിയും വി.എസ്. അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം. അന്വേഷത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്‍റെ ഹര്‍ജി.
ബാര്‍കോഴ, ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുൻകൂര്‍ അനുമതി വ്യവസ്ഥയില്ലായിരുന്നു. അതിനാല്‍ തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് വിഎസ് അച്യുതാനന്ദന്‍റെ ഹര്‍ജി. കേസിലെ തുടരന്വേഷണം വൈകുകയാണെന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.