കേരളം

kerala

ETV Bharat / state

സിറോ മലബാർ സഭ വ്യാജരേഖ കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - സിറോ മലബാർ സഭ

കേസിൽ ഫാദർ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും ഫാദർ ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്

സിറോ മലബാർ സഭ

By

Published : May 28, 2019, 8:37 AM IST

എറണാകുളം: സിറോ മലബാർ സഭ വ്യാജരേഖ കേസിൽ ഫാദർ ടോണി കല്ലൂക്കാരന്‍, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഫാദർ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും ഫാദർ ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്. തന്നെ ക്രൂര മർദ്ദനത്തിനിരയാക്കി വൈദികർക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് മൂന്നാം പ്രതി ആദിത്യന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരുൾപ്പെടുന്ന രേഖകൾ അതിരൂപത അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ഇരുവരും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details