കേരളം

kerala

ETV Bharat / state

Kochi Suicide | സുഹൈല്‍, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും..! മരിക്കുന്നതിന് മുമ്പേ മോഫിയ എഴുതി - Woman suicide Kochi

ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് യുവതി മരിച്ചത് (Woman Suicide in Kochi). ഇവര്‍ ഗാര്‍ഹിക പീഡന പരാതി (Domestic violence complaint) നല്‍കിയിരുന്നു. സിഐക്കെതിരെ നടപടിയെടുക്കണമെന്നും കത്തിലുണ്ട്.

Woman Found Death In Aluva | പൊലീസിനെതിരായി കത്ത്; ആലുവയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
Woman Found Death In Aluva | പൊലീസിനെതിരായി കത്ത്; ആലുവയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

By

Published : Nov 23, 2021, 12:44 PM IST

Updated : Nov 23, 2021, 12:52 PM IST

എറണാകുളം:പൊലീസിനെതിരെ കത്തെഴുതിവച്ച (Letter Against Kerala Police) യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി (Woman Found As Suicide). ആലുവ എടയപ്പുറം കക്കാട്ടിൽവീട്ടിൽ മോഫിയ പർവീനാണ് (21) മരിച്ചത്. ഭർതൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതി (Domestic violence complaint) നിലനിൽക്കവെയാണ് സംഭവം.

ALSO READ:Man beaten up| തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം

പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണം യുവതി എഴുതിയ കുറിപ്പിലുണ്ടെന്നാണ് വിവരം. ആലുവ സി.ഐയ്‌ക്കും യുവതിയുടെ ഭർതൃവീട്ടുകാർക്കുമെതിരെയും പരാമർശമുണ്ട്. എന്നാല്‍, ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനെ കൈയേറ്റം ചെയ്‌തപ്പോള്‍ ഇടപെട്ടുവെന്നാണ് പൊലീസ് വാദം. ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

മോഫിയയുടെ ആത്മഹത്യ കുറിപ്പ്

സങ്കടം നിറഞ്ഞ വരികളാണ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിയിരിക്കുന്നത്.

''ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.

അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും''

വലിയ അക്ഷരങ്ങളിൽ ഒടുവിൽ മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:

''സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം!''

(ശ്രദ്ധിക്കുക:ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Last Updated : Nov 23, 2021, 12:52 PM IST

ABOUT THE AUTHOR

...view details