എറണാകുളം : കൊച്ചിയിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് അക്രമികൾ മർദിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ ഹോട്ടലുടമയെയും ഭർത്താവിനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകശ്രമം, മോഷണം, സമൂഹത്തിൽ മതസ്‌പർധ വളർത്തൽ എന്നിവയുൾപ്പടെയുള്ള കേസുകളിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലുടമ തുഷാര(40), ഭർത്താവ് അജിത്ത്(39), സുനിൽ കുമാർ(39), അപ്പു(31) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം പൊൻകുന്നത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. നോൺ ഹലാൽ ഭക്ഷണം എന്ന ബോർഡ് തന്‍റെ ഹോട്ടലിൽ തൂക്കിയതിന് ചിലര്‍ തന്നെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചുതകർക്കുകയും ചെയ്‌തെന്ന് ആരോപിച്ച് തുഷാര കഴിഞ്ഞയാഴ്‌ച ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.