കേരളം

kerala

ETV Bharat / state

ചില്ലുവാതിൽ പൊട്ടി ശരീരത്തില്‍ തുളച്ചുകയറി യുവതി മരിച്ചു - ചില്ല് തറഞ്ഞ് കയറി യുവതി മരിച്ചുർ

പെരുമ്പാവൂർ എ.എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ 12.30തോടെയാണ് സംഭവം. ചേരാനല്ലൂർ മങ്കുഴി വടക്കേ വീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്.

എറണാകുളം  ചില്ലുവാതിൽ പൊട്ടി യുവതി മരിച്ചു  യുവതി മരിച്ചു  പെരുമ്പാവൂർ എ.എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച്  ബാങ്കിന്‍റെ ചില്ലുവാതിൽ  woman died by piercing glass  ചില്ല് തറഞ്ഞ് കയറി യുവതി മരിച്ചുർ  പെരുമ്പാവൂരിൽ യുവതിക്ക് ദാരുണാന്ത്യം
ചില്ലുവാതിൽ പൊട്ടി യുവതി മരിച്ചു

By

Published : Jun 15, 2020, 4:26 PM IST

Updated : Jun 16, 2020, 12:19 PM IST

എറണാകുളം:പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി യുവതി മരിച്ചു. ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ വാതില്‍ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ തത്ക്ഷണം മരിക്കുകയായിരുന്നു. പെരുമ്പാവൂർ എ.എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ 12.30തോടെയാണ് സംഭവം. ചേരാനല്ലൂർ മങ്കുഴി വടക്കേ വീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
ചില്ലുവാതിൽ പൊട്ടി ശരീരത്തില്‍ തുളച്ചുകയറി യുവതി മരിച്ചു

ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറുകയും തുടർന്ന് വണ്ടിയുടെ താക്കോൽ എടുക്കാൻ വേഗത്തിൽ ബാങ്കിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഡോർ തുറന്ന് എതിരെ വന്നവരുടെ ദേഹത്ത് തട്ടി മുൻവശത്തെ ഗ്ലാസിലിടിച്ച് വീഴുകയായിരുന്നു. പൊട്ടി വീണ ഗ്ളാസ് വീട്ടമ്മയുടെ വയറിൽ തറച്ച് കയറി ഉണ്ടായ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണ കാരണം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Jun 16, 2020, 12:19 PM IST

ABOUT THE AUTHOR

...view details