എറണാകുളം: കോതമംഗലത്ത് കുട്ടമ്പുഴ ടൗണിന് സമീപം പെരിയാറിൽ കാട്ടാനകളുടെ നീരാട്ട്. കുട്ടമ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് കാട്ടാനകൾ എത്തിയത്. നടുവിലൂടെ ഒഴുകുന്ന പെരിയാറിൽ ആണ് കാട്ടാനകൾ തമ്പടിച്ചത്. പെരിയാറിൻ്റെ കരയിലെ ഈറ്റകൾ ഒടിച്ചു തിന്നും, പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചും മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് ആനകൾ കാട് കയറിയത്.
കോതമംഗലത്ത് കുട്ടമ്പുഴ ടൗണിന് സമീപം പെരിയാറിൽ കാട്ടാനകളുടെ നീരാട്ട് - കാട്ടാന
പെരിയാറിൻ്റെ കരയിലെ ഈറ്റകൾ ഒടിച്ചു തിന്നും പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചും മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് ആനകൾ തിരികെ കാടു കയറിയത്
http://10.10.50.85:6060///finalout4/kerala-nle/finalout/15-July-2020/8035980_hjsdg.mp4
ആനകളുടെ നീരാട്ട് കാഴ്ചക്കാർക്ക് കൗതുകം ആയെങ്കിലും ടൗണിലെ വ്യാപാരികൾക്കും സമീപവാസികൾക്കും ഇത് നെഞ്ചിടിപ്പായി മാറി. ആനകൾ ടൗണിലേക്ക് എത്തുമോ എന്നതായിരുന്നു പ്രദേശവാസികളുടെ ആശങ്ക. ജനവാസ മേഖലകളിലേക്ക് കാട്ടാനക്കൂട്ടം പ്രവേശിക്കുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.