കേരളം

kerala

ETV Bharat / state

പെരിയാറിലെ ഒഴുക്കിൽ കാട്ടാനയുടെ ജഡം - കാട്ടാനയുടെ ജഡം

കനത്ത മഴയെ തുടർന്നുണ്ടാകുന്ന മല വെള്ളത്തിൽ പെരിയാറിലൂടെ ഒഴുകി വരുന്ന വസ്തുകൾ പിടിച്ചെടുക്കുവാൻ നേര്യമംഗലം പാലത്തിൽ നിന്നവരാണ് കാട്ടാനയുടെ ജഡം ഒഴുകി പോകുന്നത് കണ്ടത്.

Wild elephant body  Periyar  മലവെള്ളപാച്ചില്‍  കാട്ടാനയുടെ ജഡം  പെരിയാര്‍
മലവെള്ളപാച്ചിലിൽ പെരിയറിലെ ഒഴുക്കിൽ കാട്ടാനയുടെ ജഡം

By

Published : Aug 6, 2020, 8:43 PM IST

Updated : Aug 6, 2020, 9:08 PM IST

എറണാകുളം:കനത്ത മഴയിൽ പെരിയാറിലെ ജലവിതാനം ഉയർന്നതോടെ കാട്ടാനയുടെ ജഡവും ഒഴുകി പോയി. രണ്ട് ദിവസമായി ഇടതടവില്ലാതെ ഹൈറേഞ്ചിൽ പെയ്യുന്ന മഴയാണ് പെരിയാറിലെ ജലവിതാനം ഉയരാൻ കാരണം. കനത്ത മഴയെ തുടർന്നുണ്ടാകുന്ന മല വെള്ളത്തിൽ പെരിയാറിലൂടെ ഒഴുകി വരുന്ന വസ്തുകൾ പിടിച്ചെടുക്കുവാൻ നേര്യമംഗലം പാലത്തിൽ നിന്നവരാണ് കാട്ടാനയുടെ ജഡം ഒഴുകി പോകുന്നത് കണ്ടത്. ആറ് വയസുള്ള കുട്ടിയാനയാണെന്നാണ് നിഗമനം.

പെരിയാറിലെ ഒഴുക്കിൽ കാട്ടാനയുടെ ജഡം

കനത്ത മഴയിൽ കാൽ തെറ്റി പുഴയിൽ വീണ് ചെരിഞ്ഞതോ കനത്ത മഴയിൽ ഒഴുക്കിൽ പെട്ടതോ ആകാമെന്നാണ് സംഭവമറിഞ്ഞ വനപാലകരുടെ നിഗമനം. ഇടുക്കി വൈൽഡ് ലൈഫ് ഏരിയയിൽ നിന്നാണോ ആന പെരിയാറിലെത്തിയത് എന്നും സംശയിക്കുന്നു.

നേര്യമംഗലം കഴിഞ്ഞാൽ ജഡം തടഞ്ഞു നിൽക്കുവാൻ സാധ്യതയുള്ളത് ഭൂതത്താൻകെട്ട് അണക്കെട്ട് ഷട്ടറിലാണ്. കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്‍റെയും പ്രധാന ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ കാട്ടാനയുടെ ജഡം താഴേക്ക് ഒഴുകി പോകാനാണ് സാധ്യത. സംഭവം അറിഞ്ഞതിനെ തുടർന്ന് ആനയുടെ ജഡം എവിടെ തടയും എന്നതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.

Last Updated : Aug 6, 2020, 9:08 PM IST

ABOUT THE AUTHOR

...view details