കേരളം

kerala

ETV Bharat / state

സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതായി പരാതി, സ്വര്‍ണാഭരണം നഷ്‌ടമായെന്നും ഭാര്യ

അന്തരിച്ച മുൻ എം.എൽ.എ സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതിനാല്‍ വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം നഷ്‌ടമായെന്നാരോപിച്ച് ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി

wife of simon britto  wife of simon britto file a complaint  gold theft  gold theft in simon birottos house  simon britto  seena bhaskars complaint  latest news in ernakulam  latest news today  സൈമൺ ബ്രിട്ടോയുടെ വീട്  പൊലീസ് കുത്തിത്തുറന്നുവെന്നാരോപണം  ഭാര്യ സീന  സീനയുടെ പരാതി  സ്വർണാഭരണം നഷ്‌ടമായെന്നാരോപിച്ച്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  സൈമൺ ബ്രിട്ടോയുടെ വീട്ടില്‍ മോഷണം
wife of simon britto wife of simon britto file a complaint gold theft gold theft in simon birottos house simon britto seena bhaskars complaint latest news in ernakulam latest news today സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നുവെന്നാരോപണം ഭാര്യ സീന സീനയുടെ പരാതി സ്വർണാഭരണം നഷ്‌ടമായെന്നാരോപിച്ച് എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത സൈമൺ ബ്രിട്ടോയുടെ വീട്ടില്‍ മോഷണം

By

Published : Nov 2, 2022, 3:44 PM IST

Updated : Nov 2, 2022, 4:13 PM IST

എറണാകുളം: അന്തരിച്ച മുൻ എംഎൽഎ സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതായി പരാതി. വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം നഷ്‌ടമായെന്നും ഭാര്യ സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. സൈമൺ ബ്രിട്ടോയുടെ മരണശേഷം ഭാര്യ സീനയും മകളും ജോലിയാവശ്യാർത്ഥം ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്.

സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതായി പരാതി, സ്വര്‍ണാഭരണം നഷ്‌ടമായെന്നും ഭാര്യ സീന

ഈ വീട് ആലപ്പുഴ സ്വദേശിയായ വിഷ്‌ണുവെന്ന ഒരാൾക്ക് ബ്രോക്കർ വഴി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച ഞാറയ്ക്കൽ പൊലീസ് എന്ന് അറിയിച്ച് ഒരു സംഘം പൊലീസുകാർ വീട്ടിലെത്തുകയും പൂട്ട് പൊളിച്ച് വീട്ടിൽ കയറി പരിശോധന നടത്തുകയായിരുന്നു. ഒരു കേസിലെ പ്രതി ഈ വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന കാരണം പറഞ്ഞായിരുന്നു പൊലീസ് അതിക്രമം നടത്തിയതെന്നും സീന ഭാസ്ക്കർ പരാതിയിൽ വ്യക്തമാക്കി.

സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന നല്‍കിയ പരാതിയുടെ പകര്‍പ്പ്

തന്നോട് പൂർവ്വ വൈരാഗ്യമുള്ള അയൽവാസിയാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. വീട്ടുടമയായ തന്നെയോ, സമീപത്തുള്ള ഭർത്താവിന്‍റെ സഹോദരനെയോ അറിയിക്കാതെയാണ് പൊലീസ് നടപടിയെന്നും പരാതിയിലുണ്ട്. ബ്രിട്ടോയ്ക്ക് ലഭിച്ച അമൂല്യമായ അവാർഡുകളും, മൊമന്‍റോകളും വാരിവലിച്ചിട്ട നിലയിലും, വീട്ടിൽ സൂക്ഷിച്ച സ്വർണം നഷ്‌ടപ്പെട്ട സംഭവത്തിലും, വീട് കുത്തി തുറന്ന് കേടുപാട് വരുത്തിയതിലും ശക്തമായ നടപടി സ്വീകരിക്കണം.

ഞാറയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാർ ഈ സംഭവത്തിൽ ഉൾപ്പെട്ടുവെങ്കിൽ അവർക്കെതിരെയും ഈ സംഭവങ്ങൾക്ക് കാരണക്കാരനായ, ഇതിന് മുമ്പും തന്നോട് അപമര്യാദയായി പെരുമാറിയ മാവേലി ഹിലാരിയെന്ന അയൽവാസിക്കെതിരെയും നടപടിയെടുക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ സീന ആവശ്യപ്പെട്ടു.

Last Updated : Nov 2, 2022, 4:13 PM IST

ABOUT THE AUTHOR

...view details