എറണാകുളം: പുനർനിർമാണം പൂർത്തിയായ പാലാരിവട്ടം മേൽപാലത്തിൽ ഭാര പരിശോധന തുടങ്ങി. ഇന്ന് മുതൽ അടുത്ത മാസം നാല് വരെയാണ് പരിശോധന. രണ്ടു സ്‌പാനുകളിലാണ് ഒരേ സമയം പരിശോധന നടത്തുക.
പാലാരിവട്ടം മേൽപാലത്തിൽ ഭാര പരിശോധന തുടങ്ങി - palarivattam
ഇന്ന് മുതൽ അടുത്ത മാസം നാല് വരെയാണ് പരിശോധന.
സെപ്‌തംബർ 28നാണ് പാലത്തിന്‍റെ പുനർനിർമാണം ആരംഭിച്ചത്. പുനർനിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺ വരെ സമയം നൽകിയിരുന്നു. 39 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം പൊളിച്ച് 22 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമിച്ചത്. ഈ തുക കരാറുകാരനിൽ നിന്ന് തിരിച്ചു പിടിക്കാനാണ് സർക്കാർ തീരുമാനം. അടുത്ത മാസം അഞ്ചിന് പാലം സർക്കാരിന് കൈമാറുമെന്ന് ഡി.എം.ആർ.സി അറിയിച്ചിട്ടുണ്ട്. അതേസമയം പാലാരിവട്ടം പാലത്തിന്‍റെ നിർമാണ ക്രമക്കേടിൽ വിജിലൻസ് രജിസ്‌റ്റർ ചെയ്ത കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പടെയുള്ളവർ നിയമ നടപടികൾ നേരിടുകയാണ്. ഈയൊരു സാഹചര്യത്തിൽ നിയമസഭാ തെരെഞ്ഞുടുപ്പിൽ പാലാരിവട്ടം പാലം പ്രധാന ചർച്ച വിഷയമാകാനും സാധ്യതയുണ്ട്.
തെരെഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയോടെ തെരെഞ്ഞെടുപ്പിന് മുൻപ് ഗതാഗതത്തിനായി പുതുക്കി പണിത പാലം തുറന്ന് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.