കേരളം

kerala

ETV Bharat / state

ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

കോതമംഗലം കുമ്പളത്തുമുറിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് പുതിയ പ്ലാന്‍റുകൾ പ്രവര്‍ത്തനമാരംഭിച്ചത്

kothamangalam waste disposal plant  ശാസ്‌ത്രീയ മാലിന്യസംസ്‌കരണം  കോതമംഗലം മാലിന്യസംസ്‌കരണം  കോതമംഗലം നഗരസഭ  ജൈവ മാലിന്യസംസ്‌കരണ പ്ലാന്‍റ്  വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റ്
ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

By

Published : Feb 6, 2020, 1:03 PM IST

Updated : Feb 6, 2020, 1:57 PM IST

എറണാകുളം: കോതമംഗലം നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ മാലിന്യസംസ്‌കരണ പ്ലാന്‍റും(വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റ്) അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്ന എംആര്‍എഫ് സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചു. കുമ്പളത്തുമുറിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് പുതിയ പ്ലാന്‍റുകൾ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കോതമംഗലത്തെ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡംബിങ് യാർഡിൽ മാലിന്യം കുമിഞ്ഞ് കൂടി മാലിന്യനിക്ഷേപം ബുദ്ധിമുട്ടിലാവുകയും മാലിന്യകൂമ്പാരത്തിന് തീ പടരുകയും ചെയ്‌തതോടെ നഗരസഭക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭാ ചെയർപേഴ്‌സന്‍റെ ഉറപ്പിന്മേല്‍ പ്ലാന്‍റിന്‍റെ പ്രവർത്തനമാരംഭിക്കാന്‍ നടപടികളായത്. പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ മഞ്ജു സിജു നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ എ.ജി.ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

വീടുകൾ, ഹോട്ടലുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ജൈവ വളമാക്കി, കർഷകർക്ക് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുക, ജൈവ മാലിന്യസംസ്‌കരണത്തിന് എല്ലാ വീടുകളിലും കമ്പോസ്റ്റ് ബിൻ, ബയോഗ്യാസ് പ്ലാന്‍റ് എന്നിവയുടെ വിതരണം തുടങ്ങിയ പദ്ധതികൾ അവസാന ഘട്ടത്തിലാണ്. ഇത്തരം പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി മാലിന്യസംസ്‌കരണ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്.

Last Updated : Feb 6, 2020, 1:57 PM IST

ABOUT THE AUTHOR

...view details