കേരളം

kerala

ETV Bharat / state

വാരപ്പെട്ടി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്തായി

കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പഞ്ചായത്തിന് ഈ ബഹുമതി കൂടി ലഭിച്ചത്

എറണാകുളം  വാരപ്പെട്ടി  ബാലസൗഹൃദ  പഞ്ചായത്ത്  കോതമംഗലം  ആന്‍റണി ജോൺ  ernakulam  varappetti  child friendly  panchayath  kothamangalam
വാരപ്പെട്ടി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്തായി

By

Published : Sep 15, 2020, 10:43 PM IST

എറണാകുളം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽവെച്ച് കോതമംഗലം എംഎൽഎ ആന്‍റണി ജോൺ ആണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്താണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്.

കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പഞ്ചായത്തിന് ഈ ബഹുമതി കൂടി ലഭിച്ചത്. പഞ്ചായത്തിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനം വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പഞ്ചായത്ത് പരിധിയിൽ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയുടെ ജന്മനാളിൽ ഒരു ഫലവൃക്ഷതൈ വച്ചു പിടിപ്പിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത ഏഴ് അങ്കണവാടിയിൽ ആറ് എണ്ണത്തിനും പുതിയ കെട്ടിടം പണിത് ശിശു സൗഹൃദ അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്.

വാരപ്പെട്ടി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്തായി

കുട്ടികൾക്ക് അങ്കണവാടി വഴി പോഷകാഹാരം നൽകുന്നതോടൊപ്പം തന്നെ കളിസ്ഥലങ്ങളും കളി ഉപകരണങ്ങളും നൽകികൊണ്ട് അവരുടെ മാനസീകോല്ലാസത്തിന് ഉതകുന്ന തരത്തിലേക്ക് അങ്കണവാടികളെ മാറ്റി തീർക്കുകയും ചെയ്തു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നതിനോടൊപ്പം തന്നെ സ്കൂളിന്‍റെ ഭൗതീകമായ സാഹചര്യങ്ങളും മികച്ചതാക്കി. കുട്ടികളുടെ കായികവും മാനസീകവുമായ ശേഷി വർധിപ്പിക്കുന്നതിനായി സ്കൂളുകളിൽ യോഗ, തായ് കോണ്ട, നീന്തൽ എന്നിവയുടെ പരിശീലനം ഒരുക്കിയിട്ടുണ്ട്. നീന്തൽ പരിശീലനത്തിന് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ചിറകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളിൽ മികച്ച അക്കാദമിക് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വീടുകളിൽ ഭൗതികസാഹചര്യം കുറവുള്ള കുട്ടികൾക്ക് പഠന മുറി, മേശ, കസേര, ലാപ് ടോപ് എന്നിവ നല്കി. സ്കൂളും പരിസരവും ജൈവ വൈവിദ്യമാക്കിയിട്ടുണ്ട്. സ്കൂളുകളിലെല്ലാം മാലിന്യനിർമ്മാർജന സംവിധാനങ്ങൾ ഒരുക്കി. അങ്ങനെ ബാലസൗഹൃദ മേഖലയിൽ സർക്കാർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് ഈ പഞ്ചായത്തിനെ മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 3.5 കോടിയോളം രൂപ ചിലവഴിച്ചാണ് ഈ നേട്ടം കൈവരിക്കാനായത്.

ഇത് കൂടാതെ പഞ്ചായത്തിന് നിരവധിയായിട്ടുള്ള പുരസ്കാരങ്ങളും നേടുവാൻ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഹരിത അവാർഡ്, ജില്ലയിലെ ആദ്യത്തെ ശുചിത്വ - മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം, ഐ എസ് ഒ സർട്ടിഫിക്കേഷൻ , കേന്ദ്ര ഗവർമെന്‍റിന്‍റെ ശുചിത്വ അവാർഡ്. എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details