എറണാകുളം:നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് തുടർന്നും പ്രത്യേക സി.ബി.ഐ കോടതിയിൽ തന്നെ വിചാരണ നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. നേരത്തെ ഹർജി പരിഗണിച്ചിരുന്ന വിചാരണ കോടതി ജഡ്‌ജി ഹണി എം. വർഗീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത - ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത
പ്രത്യേക സി.ബി.ഐ കോടതിയിൽ കേസ് തുടർന്നും തന്നെ വിചാരണ നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. നേരത്തെ ഹർജി പരിഗണിച്ചിരുന്ന വിചാരണ കോടതി ജഡ്‌ജി ഹണി എം. വർഗീസിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയായി സ്ഥാനം മാറ്റിയിരുന്നു.
നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത
ഇതോടെ കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇത് നിയമവിരുദ്ധമാണെന്നാണ് അതിജിവിതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസ് പുതിയ സിബിഐ കോടതി ജഡ്‌ജി പരിഗണിക്കണമെന്നും ആവശ്യമുണ്ട്. കോടതി മാറ്റം വേണമെന്ന് പ്രോസിക്യൂഷനും കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 19 ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഹർജി വീണ്ടുംപരിഗണിക്കും.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റത്തിനെതിരെ പ്രോസിക്യൂഷൻ