എറണാകുളം:നവകേരള സദസിന്‍റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സർക്കാർ അതിഥി മന്ദിരത്തിന്‍റെ മതിൽ പൊളിച്ചു നീക്കി. വൈക്കം കായലോരത്തെ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലെ മതിലിന്‍റെ ഏതാനും മീറ്ററാണ് ബസിന് കടന്നുപോകാവുന്ന വിധത്തിൽ പൊളിച്ച് നീക്കിയത്. ഇന്ന് (ഡിസംബര്‍ 7) ഉച്ചയോടെ ജെസിബി ഉപയോഗിച്ചു മതിൽ പൊളിച്ചു നീക്കന്‍ ആരംഭിച്ചു.
നവകേരള സദസ്; മന്ത്രിമാരുടെ വാഹനത്തിന് വേദിയിലേക്ക് കടന്നുപോകണം, അതിഥി മന്ദിരത്തിന്‍റെ മതിലും പൊളിച്ചു - kerala news updates
Navakerala Sadas: നവകേരള സദസ് യാത്രയ്‌ക്കായി വീണ്ടും മതില്‍ പൊളിച്ചു നീക്കി. എറണാകുളത്തെ സർക്കാർ അതിഥി മന്ദിരത്തിന്‍റെ മതിലാണ് ഇത്തവണ പൊളിച്ചത്. വൃക്ഷത്തിന്‍റെ ശിഖരവും മുറിച്ചു.
Published : Dec 7, 2023, 10:55 PM IST
മതിലിലോട് ചേർന്നുള്ള വൃക്ഷത്തിന്‍റെ ശിഖരവും മുറിച്ച് നീക്കി. നിലവിൽ സർക്കാർ അതിഥി മന്ദിരത്തിന്‍റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയിൽ കെടിഡിസിയുടെ മോർട്ടലിന് മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തത് കാരണമാണ് സർക്കാർ അതിഥി മന്ദിരത്തിന്‍റെ മതിൽ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ തീരുമാനിച്ചത്.
നവകേരള സദസിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങൾ കൂടുതലായി എത്തുന്നതും സുരക്ഷ കാര്യങ്ങളും മുൻനിർത്തി ജില്ല ഭരണകൂടവും പൊലീസും അനുമതി നൽകാതിരുന്നതോടെ കായലോര ബീച്ചിൽ നവകേരള സദസിന് വേദിയൊരുക്കാൻ അധികൃതർ തീരുമാനിച്ചത്. ഡിസംബർ 14ന് ഉച്ച കഴിഞ്ഞ് 3നാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുക.