കേരളം

kerala

ETV Bharat / state

വിപി ജോയി ശമ്പള വിവാദം : സർക്കാരും റിക്രൂട്ട്മെന്‍റ് ബോർഡും ശമ്പള വിവരം മറച്ചുവച്ചുവെന്ന് സേവ് യൂണിവേഴ്‌സിറ്റി - kerala

VP Joy Salary Issue : സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ സമർപ്പിച്ച അപേക്ഷയിൽ വി പി ജോയിയുടെ ശമ്പള വിവരം മറച്ചുവച്ചു

Vp joy salary  vp joy  വി പി ജോയി  വി പി ജോയി ശമ്പളം  വി പി ജോയി ശമ്പളം വിവരാവകാശം  മുൻ ചീഫ് സെക്രട്ടറി  സേവ് യൂണിവേഴ്‌സിറ്റി  Save University
VP Joy Salary Issue Save University

By ETV Bharat Kerala Team

Published : Nov 10, 2023, 7:30 PM IST

തിരുവനന്തപുരം : കേരള പബ്ലിക് എന്‍റർപ്രൈസസ് റിക്രൂട്ട്‌മെന്‍റ് ബോർഡ് ചെയർമാനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി വി പി ജോയിയുടെ (VP Joy Salary Issue) പുതിയ പദവിയിൽ ലഭിക്കുന്ന ശമ്പളം മറച്ചുവച്ച് സർക്കാരും റിക്രൂട്ട്മെന്‍റ് ബോർഡും. മുൻ ചീഫ് സെക്രട്ടറിയ്‌ക്ക് പെൻഷൻ തുക ഒഴിവാക്കാതെ പുനർനിയമനം നൽകിയതും ഇപ്പോൾ കൈപ്പറ്റുന്ന ശമ്പളവും സംബന്ധിച്ച രേഖകൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ സമർപ്പിച്ച അപേക്ഷയിലാണ് വി പി ജോയിയുടെ ശമ്പളം മറച്ചുവച്ചത്.

പബ്ലിക് സർവീസ് കമ്മിഷന് സമാന്തരമായി പുതുതായി രൂപീകരിച്ചിട്ടുള്ള റിക്രൂട്ട്‌മെന്‍റ് ബോർഡിന്‍റെ പ്രവർത്തനം സുതാര്യമാകില്ലെന്നതിന് വ്യക്തമായ തെളിവാണ് വി പി ജോയിയുടെ നിയമനം സംബന്ധിച്ച രേഖകൾ നിഷേധിച്ചുകൊണ്ടുള്ള ബോർഡിന്‍റെ വിവരാവകാശ മറുപടിയെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. ശമ്പളം, നിയമനം സംബന്ധിച്ച ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിക്രൂട്ട്‌മെന്‍റ് ബോർഡ് ഇത്തരം വിവരങ്ങൾ പുറത്തുവിടാത്തത്.

അപേക്ഷയുടെ പകർപ്പ്

അതേസമയം സമാനമായി സർവീസിൽ നിന്നും വിരമിച്ച ശേഷം ഇതര സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്മാർക്ക് അവർ കൈപ്പറ്റുന്ന പെൻഷൻ ഒഴിവാക്കിയുള്ള ശമ്പളമാണ് അനുവദിച്ചിട്ടുള്ളതെന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. അപ്പോഴാണ് വി പി ജോയിയുടെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ നിഷേധിച്ചിരിക്കുന്നത്. സംഭവത്തിൽ നിയമപ്രകാരം മുഖ്യവിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകുമെന്നും ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി.

മറുപടിയുടെ പകർപ്പ്
മറുപടിയുടെ പകർപ്പ്

എന്നാൽ വിരമിച്ച ശേഷം പുനർ നിയമനം നൽകിയ ഐഎഎസ് ഉദ്യോഗസ്ഥരായ വി തുളസിദാസ്, എ അലക്‌സാണ്ടർ, നീല ഗംഗാധരൻ, ശോഭ കോശി, പി എച്ച് കുര്യൻ, ഡോ സന്തോഷ്‌ ബാബു, ആർ ഗിരിജ, ടി ഭാസ്‌ക്കരൻ, എൻ പദ്‌മകുമാർ, ഷെയ്‌ഖ് പരീത്, ഉഷ ടൈറ്റസ് തുടങ്ങിയവർക്ക് പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി അനുവദിച്ചതെന്ന് വിവിധ വകുപ്പുകൾ വിവരാവകാശ പ്രകാരം ഇതിനകം മറുപടി നൽകിയിട്ടുണ്ടെന്നും
സർവകലാശാല വിസിമാർക്കും പെൻഷൻ ഒഴിവാക്കിയുള്ള തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നിട്ടും വി പി ജോയിയെപ്പോലെ പെൻഷനോടൊപ്പം പുതിയ പദവിയിൽ ശമ്പളം കൈപ്പറ്റുന്ന വിരമിച്ച ഐഎഎസുകാരെ സംബന്ധിച്ച രേഖകൾ ലഭ്യമാക്കിയിട്ടില്ല. റിക്രൂട്ട്‌മെന്‍റ് ബോർഡ് ചെയർമാനായി നിയമനം ലഭിച്ച മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഇപ്പോൾ ആറുലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details