എറണാകുളം:നിയമസഭയില്‍ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനഘടകം നിവേദനം നല്‍കി. മതപരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗ്ഗ ജന വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നും കേരളഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെയാണ് വിശ്വ ഹിന്ദു പരിഷത്ത് എറണാകുളത്തുള്ള ഗസ്റ്റ്ഹൗസിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയത്.
'പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം'; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്
ഹൈന്ദവ വിശ്വാസങ്ങളേയും ആയുർവേദ ശാസ്ത്രത്തിനെയും തകർക്കുന്ന രീതിയിൽ ഗോ അധിഷ്‌ഠിത ഉത്‌പന്നങ്ങളെ അനാവശ്യ ഉത്പന്നങ്ങളായി വ്യാഖ്യാനിച്ചു കൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബിൽ പിൻവലിക്കണമെന്നും മതപരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗ്ഗ ജന വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
ഹൈന്ദവ വിശ്വാസങ്ങളെയും ആയുർവേദ ശാസ്ത്രത്തിനെയും തകർക്കുന്ന രീതിയിൽ ഗോ അധിഷ്‌ഠിത ഉത്‌പന്നങ്ങളെ അനാവശ്യ ഉത്പന്നങ്ങളായി വ്യാഖ്യാനിച്ചു കൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബില്‍ പിൻവലിക്കണം. ഹിന്ദുമത വിശ്വാസികളായ പട്ടികജാതി പട്ടിക വർഗക്കാർക്ക് മാത്രമായി സംവരണം തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ ഗവർണർ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന് പിന്തുണയും വിശ്വഹിന്ദു പരിഷത്ത് വാഗ്‌ദാനം ചെയ്‌തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പി, വൈസ് പ്രസിഡന്‍റ് അഡ്വ. അനിൽ വിളയിൽ, സംഘടന സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.