കേരളം

kerala

By

Published : May 26, 2020, 3:37 PM IST

ETV Bharat / state

മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

ഇബ്രാഹിംകുഞ്ഞിനെതിരെ പരാതി നല്‍കിയ വ്യക്തിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍

Vigilance questions Ibrahim's son  എറണാകുളം  Vigilance  Abdul Ghafoor
http://10.10.50.85:6060///finalout4/kerala-nle/finalout/26-May-2020/7350674_ibrahim.jpg

എറണാകുളം: കള്ളപ്പണം വെളുപ്പിച്ച കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്‌ദുല്‍ ഗഫൂറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇതിനായി ഗഫൂറിനെ കൊച്ചിയിലെ വിജിലൻസ് ഓഫിസിൽ വിളിച്ചു വരുത്തി. വിജിലൻസ് ഐ.ജി. എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

പരാതി പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും അഞ്ചുലക്ഷം രൂപ വാഗ്‌ദാനം ചെയ്തെന്നും ആരോപിച്ച് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതിയെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐ.ജിയെ കേടതി ചുമതലപ്പെടുത്തിയത്. പരാതിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണ വിധേയനായ ഇബ്രാഹിംകുഞ്ഞിന്‍റെ മകനെ ചോദ്യം ചെയ്യുന്നത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ്‌ സി.എം.അബ്ബാസും ഗഫൂറിനൊപ്പമുണ്ട്. അദേഹമാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമീപിച്ചതെന്നാണ് ഗിരീഷിന്‍റെ ആരോപണം. നോട്ട് നിരോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് പത്തുകോടി രൂപ ചന്ദ്രികാ ദിനപത്രത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റി, കള്ളം പണം വെളുപ്പിച്ചെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത് മുതലാണ് സംഭവത്തിന്‍റെ തുടക്കം. ഇബ്രാഹിംകുഞ്ഞിന്‍റെ ആളുകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തിയതെന്നും ഗിരീഷ് ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details