കേരളം

kerala

ETV Bharat / state

പൈങ്ങോട്ടൂരില്‍ പച്ചക്കറി കൃഷി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു

പൈങ്ങോട്ടൂർ ടൗണിന് സമീപം തരിശു കിടക്കുന്ന മൂന്ന് ഏക്കർ സ്ഥലത്ത് പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയിലെ ഇടവകാങ്കങ്ങളും കർഷക കൂട്ടായ്‌മയും ചേർന്നാണ് പച്ചക്കറി കൃഷി ആരംഭിച്ചത്

By

Published : Jul 20, 2020, 5:47 AM IST

vegetable cultivation news പച്ചക്കറി കൃഷി വാര്‍ത്ത എല്‍ദോ എബ്രഹാം വാര്‍ത്ത eldo abraham News
എൽദോ എബ്രഹാം

എറണാകുളം: പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയിലെ ഇടവകാങ്കങ്ങളും കർഷക കൂട്ടായ്‌മയും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയുടെ ബ്ലോക്ക്‌ തല നടീൽ ഉദ്‌ഘാടനം എൽദോ എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സഹകരണത്തോടെയാണ് വിളവിറക്കിയത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് റഷീദ സലിം അധ്യക്ഷത വഹിച്ചു.

ഓണത്തിന് വിളവെടുക്കാന്‍ പാകത്തിന് പൈങ്ങോട്ടൂർ ടൗണിന് സമീപം തരിശു കിടക്കുന്ന മൂന്ന് ഏക്കർ സ്ഥലത്ത് കൃഷി. പള്ളി വികാരി ഫാ. ജോസ് മോനിപ്പിള്ളിയുടെ നേതൃത്വത്തില്‍ കൊവിഡ് കാലത്ത് കൃഷി വ്യാപകമായി നടത്താനാണ് കൂട്ടായ്‌മ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 5 എക്കറില്‍ നെൽ കൃഷി ആരംഭിച്ചിരുന്നു.

പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയിലെ ഇടവകാങ്കങ്ങളും കർഷക കൂട്ടായ്‌മയും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷി എൽദോ എബ്രഹാം എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു

കൃഷി വകുപ്പിന്‍റെയും ബ്ലോക്ക്‌ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ദേവാലയത്തിലെ യൂത്ത് വിംഗ് നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവവും നടന്നു. കാര്‍ഷിക പദ്ധതിക്ക് പിന്തുണയുമായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ പി കെ സിന്ധുവും രംഗത്തുണ്ട്.

ABOUT THE AUTHOR

...view details