കോതമംഗലം:യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മര്‍ത്തോമ ചെറിയപള്ളിയിൽ നടന്ന അഖില മലങ്കര വനിതാ സമാജം. സമ്മേളനത്തിൽ വിവിധ പള്ളികളിൽ നിന്നുള്ള വനിതാ സമാജം പ്രവർത്തകർ പങ്കെടുത്തു. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും തങ്ങളുടെ ഇടവകപ്പള്ളികൾ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യപനമാണ് വനിതാ സമാജത്തിന്‍റെ ഒത്തു ചേരൽ കൊണ്ട് വ്യക്തമാക്കുന്നതെന്ന് ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു. പ്രസിഡന്‍റ് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു.
യാക്കോബായ പള്ളി തര്‍ക്കം;പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി വനിതാ സമാജം
തങ്ങളുടെ ഇടവകപ്പള്ളികൾ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യാപനമാണ് വനിതാ സമാജത്തിന്‍റെ ഒത്തു ചേരൽ കൊണ്ട് വ്യക്തമാക്കുന്നതെന്ന് ഏലിയാസ് മോർ അത്താനാസിയോസ്.
യോഗത്തിൽ വൈസ് പ്രസിഡന്‍റ് ഫാ. കുര്യാക്കോസ് കടവുംഭാഗം അദ്ധ്യക്ഷത വഹിച്ചു. പീറ്റർ വേലംപറമ്പിൽ കോർ എപ്പിസ്കോപ്പ, വർഗീസ് വാലയിൽ കോർ എപ്പിസ് കോപ്പ, ജേക്കബ് പഞ്ഞിക്കാട്ടിൽ കോർ എപ്പിസ് കോപ്പ, പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. സെബി വലിയകുന്നേൽ, ഭദ്രാസന വൈസ് പ്രസിഡന്‍റ് മാരായ ഫാ. ബൈജു ചാണ്ടി, ഫാ. ജിബി കുറഞ്ഞി, ഫാ. എൽദോസ് അതിരമ്പുഴ, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ, വൈസ് പ്രസിഡന്‍റ് അമ്മിണി മാത്യു, ട്രഷറർ ശലോമി പൗലോസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ നീതി നിഷേധ പ്രമേയം അവതരിപ്പിച്ചു.
വയനാട്ടിലെ ദുരിത മേഖലക്കുള്ള സഹായത്തിന്‍റെ ആദ്യ ഗഡുവായി രണ്ടര ലക്ഷം രൂപയുടെ ചെക്ക് ബന്ധപ്പെട്ടവർക്ക് നല്‍കി.