കേരളം

kerala

ETV Bharat / state

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന ഹർജി ഹൈക്കോടതിയിൽ - vaccine distribution petition high court

ഒറ്റപ്പലാം സ്വദേശികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

വാക്‌സിൻ വിതരണം  വാക്‌സിൻ വിതരണം ഹർജി ഹൈക്കോടതിയിൽ  സൗജന്യ വാക്‌സിൻ  വാക്‌സിൻ  vaccine distribution petition  vaccine distribution  vaccine distribution petition high court  high court
വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന ഹർജി ഹൈക്കോടതിയിൽ

By

Published : May 24, 2021, 11:25 AM IST

എറണാകുളം: സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ. ഒറ്റപ്പലാം സ്വദേശികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

പൗരൻമാർക്ക് സൗജന്യ വാക്‌സിൻ നൽകാത്തത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. അതേ സമയം നയപരമായ വിഷയമാണ് വാക്‌സിൻ നൽകാത്തതിന് കാരണമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് വാക്‌സിൻ നൽകുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര സർക്കാരിന്‍റെ മെല്ലെപ്പോക്കിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇങ്ങനെ പോയാൽ രണ്ട് വർഷം വേണ്ടിവരും വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതിയുടെ പരാമർശം

ABOUT THE AUTHOR

...view details