എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറായി വി. അജകുമാറിനെ നിയമിച്ചു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതല ഏറ്റെടുത്തതായി അദ്ദേഹം കോടതിയിൽ അറിയിച്ചു. തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പരിഗണിച്ചതിന് സർക്കാരിനോടും അതിജീവിതയോടും നന്ദി അറിയിക്കുന്നതായി അജകുമാർ പറഞ്ഞു.
ശരിയായ രീതിയിൽ വിചാരണ പൂർത്തിയാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ജൂലൈ 22ന് അങ്കമാലി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിലെത്തിച്ചു. കുറ്റപത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള അങ്കമാലി മജിസ്ട്രേറ്റിന്‍റെ നിർദേശത്തോടെയാണ് അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിലെത്തിച്ചത്.