കേരളം

kerala

ETV Bharat / state

ആലുവയിലെ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ചത് പെറ്റമ്മ - അതീവഗുരുതരം

പെറ്റമ്മയാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. അമ്മക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

ആലുവയിൽ തലയ്ക്കു ഗുരുതരമായ പരിക്കേറ്റ മൂന്ന് വയസ്സുകാരന്‍റെ നില അതീവഗുരുതരം

By

Published : Apr 18, 2019, 10:05 AM IST

Updated : Apr 19, 2019, 7:49 AM IST

തൊടുപുഴയിലെ ക്രൂരമര്‍ദ്ദനത്തിന്‍റെ വാര്‍ത്ത മനസില്‍ നിന്നും മായും മുമ്പേ മറ്റൊരു ഹൃദയം നുറുങ്ങുന്ന വാര്‍ത്ത കൂടി. തൊടുപുഴയില്‍ അമ്മയുടെ സാന്നിധ്യത്തില്‍ രണ്ടാനച്ഛനാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. എന്നാല്‍ ആലുവയിലെ സംഭവത്തില്‍ പെറ്റമ്മയാണ് മൂന്ന് വയസായ കുഞ്ഞിനോട് ക്രൂരത കാട്ടിയത്.

ആലുവയിലെ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ചത് പെറ്റമ്മ

കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നു
മേശപ്പുറത്ത് നിന്നും വീണു എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം മൂന്ന് വയസുകാരനെ ഉത്തരേന്ത്യന്‍ സ്വദേശികളായ ദമ്പതിമാര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. പരിക്കിന്‍റെ സ്വഭാവം കണ്ട ആശുപത്രിയധികൃതര്‍ കുട്ടിയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഇതോടെ സംഭവം പുറംലോകം അറിഞ്ഞു.

പൊലീസ് നല്‍കുന്ന വിവരണം ഇങ്ങനെ...
"ഡോക്ടറുടെ മൊഴിയാണ് നിര്‍ണായകമായത്. സംശയം തോന്നിയ ഉടനെ മാതാപിതാക്കളെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു വരുന്നു. ഇതുവരെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കേറ്റത് ക്രൂരമര്‍ദ്ദനമാണെന്നാണ് മനസിലാവുന്നത്.
തുടര്‍ച്ചയായി അമ്മ കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അനുസരണക്കേട് കാണിക്കുന്നതിനാണ് അടിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കും. തടി കൊണ്ട് അടിക്കും. നില വിളിച്ചാലും നിര്‍ത്തില്ല. അടി കൊടുത്ത് പാഠം പഠിപ്പിക്കാനാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. കുട്ടിയുടെ അച്ഛന്‍ ഇത് തടയാറില്ല. കുട്ടിയുടെ അമ്മയും അച്ഛനും മദ്യപിക്കാറുണ്ടോയെന്ന് ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇവരുടെ സമീപവാസികളെയും വിശദമായി ചോദ്യം ചെയ്യണം. എങ്കിലേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ. ഏതായാലും അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ ക്രിമിനല്‍ പശ്ചാതലത്തെ കുറിച്ച് ജാര്‍ഖണ്ഡ്, ബീഹാര്‍ പൊലീസിനോട് വിവരം തിരക്കിയിട്ടുണ്ട്. അമ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും"

ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ
ഗുരുതരമായി തന്നെ തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരിക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുമുണ്ട്. കുട്ടിയുടെ മസ്തിഷ്കത്തില്‍ കെട്ടികിടക്കുന്ന രക്തം പുറത്തു കളഞ്ഞ ശേഷമേ തുടര്‍ ചികിത്സയിലേക്ക് കടക്കാന്‍ കഴിയുമായിരുന്നുള്ളു. ഇതിനായി ഒരു രാത്രി മുഴുവന്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടികളുടെ ഇന്‍ര്‍സീവ് കെയര്‍ മേധാവി ഡോ ബിബിന്‍, ഡോ ജേക്കബ് വര്‍ഗീസ്, ഡോ ജയദേവ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ.

Last Updated : Apr 19, 2019, 7:49 AM IST

ABOUT THE AUTHOR

...view details