എറണാകുളം: മഹാരാഷ്ട്രയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറിയതിൽ സന്തോഷമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേറിയത് കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ്. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല.
മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയതില്‍ സന്തോഷമെന്ന് വി.മുരളീധരൻ - ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ലേറ്റസ്റ്റ്
സർക്കാർ രൂപീകരിക്കാനാവശ്യമായ പിന്തുണ ബിജെപിക്ക് ലഭിച്ച സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌തതെന്നും മുരളീധരൻ.

കേന്ദ്രമന്ത്രി വി.മുരളീധരൻ
മഹാരാഷ്‌ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ
ശിവസേനയുടെ പിന്തുണ ലഭിക്കുന്നതിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കാൻ കഴിയില്ലന്ന് ബി.ജെ.പി അറിയിച്ചത്. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ബിജെപിയുടെ പിന്തുണയോടെ വിജയിച്ച ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നതിന് പകരം കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചതിന് ജനങ്ങൾ എതിരായിരുന്നുവെന്നും വി.മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.
Last Updated : Nov 23, 2019, 12:59 PM IST