എറണാകുളം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡങ്ങളിലെ 14 ബൂത്തുകളിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകി. കനത്ത മഴ ബാധിച്ച 14 ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാണ് യു.ഡി.എഫ് എറണാകുളം ചീഫ് ഇലക്ഷൻ ഏജൻറ് ടോണി ചമ്മണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കനത്ത മഴയെ തുടർന്ന് വോട്ടർമാർക്ക് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്തതും, വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും ബൂത്തുകളിൽ പോളിങ് ശതമാനം കുറയാനിടയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയെ തുടർന്ന് സംസ്ഥാന സർക്കാർ ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
എറണാകുളം മണ്ഡലത്തില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് - എറണാകുളം നിയോജകമണ്ഡലം
കനത്ത മഴ ബാധിച്ച 14 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്നാണ് യു.ഡി.എഫ് എറണാകുളം ചീഫ് ഇലക്ഷൻ ഏജൻറ് ടോണി ചമ്മണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
പച്ചാളം അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 64, 65, 66, 67, 68 നമ്പർ ബൂത്തുകൾ, കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് ഹയർസെക്കൻഡറി സ്‌കൂളിലെ 73-ാം നമ്പർ ബൂത്ത്, എറണാകുളം ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 93-ാം നമ്പർ ബൂത്ത്, കലൂർ സെന്‍റ് സേവിയേഴ്‌സ് എൽപി സ്കൂളിലെ 113-ാം നമ്പർ ബൂത്ത്, സെന്‍റ് ജോവാക്കിങ്സ് ഗേൾസ് യുപി സ്കൂളിലെ 115-ാം നമ്പർ ബൂത്ത്, എറണാകുളം എസ്.ആർ.വി.എൽ.പി സ്കൂളിലെ 88-ാം നമ്പർ ബൂത്ത്, കലൂർ സെന്‍റ് അഗസ്റ്റിൻസ് എൽപി സ്കൂളിലെ 81-ാം നമ്പർ ബൂത്ത്, പെരുമാനൂർ സെന്‍റ് തോമസ് ഗേൾസ് ഹൈസ്‌കൂളിലെ 94-ാം നമ്പർ ബൂത്ത്, കടവന്ത്ര ഗാന്ധി നഗർ സെൻട്രൽ സ്കൂളിലെ 121-ാം നമ്പർ ബൂത്ത്, മാതാ നഗർ പബ്ലിക് നഴ്‌സറി സ്‌കൂളിലെ 117-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്താൻ യു.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.