കൊച്ചി: ലക്ഷങ്ങൾ വരുന്ന മയക്കുമരുന്നുമായി കൊച്ചിയിൽ യുവാക്കൾ പിടിയിൽ. ഹാഷിഷ് ഓയിൽ, എൽഎസ്‌ഡി തുടങ്ങിയ മരുന്നുകളുമായാണ് രണ്ട് യുവാക്കളെ കടവന്ത്ര പൊലീസ് പിടികൂടിയത്. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി സുജീഷ് കെ ഫളാരി, കോട്ടയം കുറവിലങ്ങാട് സച്ചു സിറിയക് എന്നിവരാണ് അറസ്റ്റിലായത്. ഫോട്ടോഗ്രാഫറായ സുജിഷ് സിനിമാ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന ആവശ്യക്കാർക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഹാഷിഷ് ഓയിൽ, ബ്രൗൺഷുഗർ, എൽഎസ്‌ഡി, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്ന മുഖ്യ കണ്ണികളിൽ ഒരാളാണ്. ഇയാളെ പിടികൂടുമ്പോൾ കൈവശം 170 ഗ്രാം ഹാഷിഷ് ഓയിൽ, എൽഎസ്‌ഡി, എംഡിഎംഎ മുതലായ മയക്കുമരുന്നുകൾ ഉണ്ടായിരുന്നു. സച്ചു സിറിയക്കിൽ നിന്ന് എൽഎസ്‌ഡിയും, ഹാഷിഷും പിടികൂടി.
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ - കടവന്ത്ര പൊലീസ്
ഹാഷിഷ് ഓയിൽ, എൽഎസ്‌ഡി, എംഡിഎംഎ തുടങ്ങിയ മരുന്നുകളുമായാണ് രണ്ട് യുവാക്കളെ കടവന്ത്ര പൊലീസ് പിടികൂടിയത്
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കൊച്ചിയിൽ മാരകമായ ലഹരി വസ്‌തുക്കൾ കൊണ്ടുവരുന്നവരെ പിടികൂടുന്നതിന് വേണ്ടി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് കൺട്രോൾ അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷ് കുമാർ വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.