എറണാകുളം: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കോതമംഗലത്തിന് സമീപം വെള്ളാമക്കുത്തിലാണ് അപകടം നടന്നത്. മുവാറ്റുപുഴ- നേര്യമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത്.
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക് - ernakulam district news
കോതമംഗലത്തിന് സമീപം വെള്ളാമക്കുത്തിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
ബസിനടിയിൽപ്പെട്ട ഒരാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം വിദഗ്‌ധ ചികിത്സക്കായി എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്ക് മാറ്റി. കൊടും വളവോടു കൂടിയ ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പരാതി പറയുന്നു.