എറണാകുളം: കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി.എം. കാസിമിന്‍റെ നേതൃത്വത്തിൽ കവളങ്ങാട് പഞ്ചായത്തിലെ മങ്ങാട്ടുപടി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.150 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കവളങ്ങാട് കതിർവേലിത്തണ്ട് നോക്കരയിൽ കണ്ണൻ എന്നു വിളിക്കുന്ന ജിതിൻ (24), കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കോടിയിൽ ഫ്രെഡ്ഡിൻ (18) എന്നിവരാണ് അറസ്റ്റിലായത്. മങ്ങാട്ടുപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടി കൂടിയത്.
കവളങ്ങാട് കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ - കോതമംഗലം
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കവളങ്ങാട് കതിർവേലിത്തണ്ട് നോക്കരയിൽ കണ്ണൻ എന്നു വിളിക്കുന്ന ജിതിൻ (24), കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കോടിയിൽ ഫ്രെഡ്ഡിൻ (18) എന്നിവരാണ് അറസ്റ്റിലായത്.
കവളങ്ങാട് കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
ജിതിൻ കോതമംഗലം എക്സൈസ് സർക്കിൾ, റെയ്ഞ്ച് ഓഫീസുകളിലും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലും ഈന്നുകൽ, ആലുവ പൊലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പ്രതികളെ കോതമംഗലം മജിസ്ട്രേട്ട് -2 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം എറണാകുളം ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററായ കറുകുറ്റി കാർമ്മൽ റിട്രീറ്റ് സെന്‍ററിൽ പ്രവേശിപ്പിച്ചു.