സ്വര്‍ണക്കടത്ത് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി പറയുന്നത്
കൊച്ചി: അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിമാൻഡിൽ കഴിയുന്ന എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി പറയുക. വെള്ളിയാഴ്‌ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കസ്റ്റംസിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. 83 തവണ പ്രതികൾ സ്വർണം കടത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായിരുന്നത് വേദനാജനകമെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മാനേജരുമായിരുന്ന പ്രകാശ് തമ്പിക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.