എറണാകുളം:ആലുവയിൽ ട്രാൻസ്ജെൻഡറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനി താഹിറയാണ് മരിച്ചത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സോഫ്റ്റ്വെയർ എഞ്ചിനീയറായ താഹിറ കാക്കനാട് ഐ.ടി കമ്പനി ജീവനക്കാരിയാണ്.
Transgender found dead in Aluva: ശനിയാഴ്ച പുലർച്ചെയാണ് പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ താഹിറയുടെ മൃതദേഹം കാണപ്പെട്ടത്. കോട്ടപ്പുറത്തെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ജോലിക്ക് പോകുന്നുവെന്ന് അറിയിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതായിരുന്നു താഹിറ.