രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കാൻ എല്ലാവര്‍ക്കും സാധിക്കണം : കടന്നപ്പള്ളി രാമചന്ദ്രന്‍
വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടക്കുന്ന പരീശീലന പരിപാടി ഡിസംബര്‍ 12 ന് സമാപിക്കും
എറണാകുളം : സംസ്ഥാന പുരാരേഖാ വകുപ്പ് രേഖകളുടെ ഭരണനിര്‍വ്വഹണവും ശാസ്‌ത്രീയ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന പരീശീലന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കപ്പെടുന്നതിന് അമൂല്യമായ സംഭാവനകൾ നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. അനലോഗ് ആന്റ് ഡിജിറ്റൽ റെക്കോർഡ് റൂം മാനേജ്മെന്റ്, ഐഡിയൽ റെക്കോർഡ് റൂം, റഫറൻസ് മീഡിയ ഫോർ റെക്കോർഡ്സ്, ഡിസാസ്റ്റർ മാനേജ്മെൻറ്, കൺസർവേഷൻ ഓഫ് റെക്കോർഡ് എന്നീ വിഷയങ്ങളിൽ പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു , സൂപ്രണ്ട്മാരായ എസ് പാർവ്വതി, എൻ ഷിബു, സജീവ് പി.കെ. അസിസ്റ്റൻറ് ആർക്കൈവിസ്റ്റ് കെ.എസ്. നന്ദകുമാർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്‍കി. വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടക്കുന്ന പരിശീലനം ഡിസംബര്‍ 12 ന് സമാപിക്കും.