കേരളം

kerala

ETV Bharat / state

നിലപാടിലുറച്ച് തൃപ്‌തി ദേശായി; സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് - നെടുമ്പാശ്ശേരി വിമാനത്താവളം

ബലപ്രയോഗത്തിലൂടെ കമ്മീഷണർ ഓഫീസിൽ നിന്ന് തൃപ്‌തിയെയും സംഘത്തെയും ഇറക്കിവിടില്ലെന്നും പൊലീസ് സംരക്ഷണം നൽകാനാകില്ലെന്ന് രേഖാമൂലം എഴുതിനൽകാൻ കഴിയില്ലെന്നും ഡിഐജി കെ.പി. ഫിലിപ്

thripthi desai and team sabarimala  thripthi desai go back  തൃപ്‌തി ദേശായി  തൃപ്‌തി ദേശായി ശബരിമല ദർശനം  കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍  നെടുമ്പാശ്ശേരി വിമാനത്താവളം
നിലപാടിലുറച്ച് തൃപ്‌തി ദേശായി;സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ്

By

Published : Nov 26, 2019, 4:27 PM IST

Updated : Nov 26, 2019, 4:42 PM IST

കൊച്ചി: ശബരിമല ദർശനം നടത്താതെ മടങ്ങിപോകാനാകില്ലെന്ന നിലപാടിലുറച്ച് തൃപ്‌തി ദേശായിയും സംഘവും. ഇന്ന് രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ തൃപ്‌തി ദേശായിയും സംഘവും ഇപ്പോഴും ഓഫീസിൽ തന്നെ തുടരുകയാണ്. അതേസമയം ശബരിമലയിൽ പോകുന്നതിന് സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ കമ്മീഷണർ ഓഫീസിൽ നിന്ന് തൃപ്‌തിയെയും സംഘത്തെയും ഇറക്കിവിടില്ലെന്നും പൊലീസ് സംരക്ഷണം നൽകാനാകില്ലെന്ന് രേഖാമൂലം എഴുതിനൽകാൻ കഴിയില്ലെന്നും ഡിഐജി കെ.പി ഫിലിപ് മാധ്യമങ്ങളോട് പറഞ്ഞു.

നിലപാടിലുറച്ച് തൃപ്‌തി ദേശായി; സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ്

ശബരിമലയിൽ പ്രവേശിക്കുന്നതിനായി ഇന്ന് പുലര്‍ച്ചെയാണ് തൃപ്‌തിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ഇവർ നേരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തുകയായിരുന്നു. ഇതിനെ പിന്നാലെ ബിജെപി ശബരിമല കർമസമിതി പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ ശബരിമലയിൽ പോകുന്നതിനായി തൃപ്‌തിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.

അതേസമയം തൃപ്‌തി ദേശായിയോടൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടി സ്പ്രേ പ്രയോഗിച്ച ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവുമായിട്ടാണ് താൻ എത്തിയിരിക്കുന്നതെന്നും പൊലീസ് തടയുകയാണെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്‌തി വ്യക്തമാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്നും തൃപ്‌തിയെയും സംഘത്തെയും വൈകിട്ടോടെ വിമാനത്താവളത്തിൽ എത്തിക്കാനാണ് പൊലീസ് തീരുമാനം. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ശബരിമല സന്ദർശനം നടത്താതെ മടങ്ങിപ്പോകണമെന്നാണ് പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Last Updated : Nov 26, 2019, 4:42 PM IST

ABOUT THE AUTHOR

...view details