എറണാകുളം :നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ്. വോട്ടർമാരെ പരമാവധി ബൂത്തുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പടമുഗൾ ഗവൺമെന്‍റ് യു.പി.സ്‌കൂളിൽ ഭാര്യ ദയ പാസ്‌കലിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ജോ ജോസഫിന്‍റെ പ്രതികരണം.
'നൂറ് ശതമാനം വിജയ പ്രതീക്ഷ'; തൃക്കാക്കര ഇത്തവണ എൽഡിഎഫിനൊപ്പമെന്ന് ജോ ജോസഫ് - kerala latest news
രാവിലെ ഏഴ് മണിയോടെ തന്നെ ബൂത്തിലെത്തി ജോ ജോസഫ് വോട്ട് രേഖപ്പെടുത്തി
'നൂറ് ശതമാനം വിജയപ്രതീക്ഷ'; തൃക്കാക്കര ഇത്തവണ എൽഡിഎഫിനൊപ്പമെന്ന് ജോ ജോസഫ്
ഇത്തവണ തൃക്കാക്കരയിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടും. കാലാവസ്ഥ അനുകൂലമാണ്. അത് പോലെ മനസും തെളിഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ ബൂത്തുകളെല്ലാം സന്ദർശിക്കുമെന്നും ജോ ജോസഫ് വ്യക്തമാക്കി.
വോട്ടിങ് ശത്മാനം കൂടുമെന്നും അത് ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ തന്നെ ബൂത്തിലെത്തി ഇടത് സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തി.
Last Updated : May 31, 2022, 10:39 AM IST