കൊച്ചി: കേരളത്തിൽ നിന്ന് ഓക്സിജനായി പശ്ചിമ ബംഗാളിലെ ബർൺപൂരിലെ ടാറ്റാ സ്റ്റീൽ പ്ലാന്‍റിലേക്ക് വിമാനമാർഗം അയച്ച മൂന്ന് ടാങ്കറുകളും റോഡ് മാർഗം തിരികെ കൊച്ചിയിലെത്തിയതായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ റെജി പി വർഗ്ഗീസ് പറഞ്ഞു. ഓക്സിജൻ നിറച്ച രണ്ട് ടാങ്കറുകളാണ് ഇന്ന് കൊച്ചിയിലെത്തിയത്. ഒരു ടാങ്കർ വ്യാഴാഴ്ച കൊച്ചിയിലെത്തിയിരുന്നു. എയർഫോഴ്‌സിന്‍റെ ചാർട്ടർ കാർഗോ വിമാനത്തിലാണ് ടാങ്കറുകൾ പശ്ചിമ ബംഗാളിലേക്ക് അയച്ചത്.
ഓക്സിജന്‍റെ അഭാവം മൂലമാണ് ബംഗാളിൽ നിന്ന് ഓക്സിജൻ കൊണ്ടുവന്നത്. ഇതിനായി മൂന്ന് ടാങ്കറുകൾ ഉപയോഗിച്ചു. ഇവിടെ നിന്ന് ബംഗാളിലേക്ക് വിമാനത്തിൽ അയച്ച ടാങ്കറുകൾ ഓക്സിജൻ നിറച്ച ശേഷം റോഡ് മാർഗം സുരക്ഷിതമായി തിരികെയെത്തി. ഒരു ടാങ്കറിൽ 9 ടൺ ഓക്സിജൻ അടങ്ങിയിരിക്കുന്നുവെന്നും ഇന്ന് മൊത്തം 18 ടൺ ഓക്സിജൻ ഇവിടെ എത്തിച്ചേർന്നുവെന്നും റെജി പി വർഗ്ഗീസ് അറിയിച്ചു.