കേരളം

kerala

ETV Bharat / state

മൂന്നര വയസുകാരനെ കൊന്നശേഷം സുനിലും കൃഷ്ണേന്ദുവും തൂങ്ങിമരിച്ചെന്ന നിഗമനത്തില്‍ പൊലീസ് - dead

വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ(38), ഭാര്യ കൃഷ്ണേന്ദു(30) മകൻ ആരവ് കൃഷ്‌ണ(മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

three people of a family found dead  പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി  മരിച്ച നിലയിൽ കണ്ടെത്തി  found dead  dead  ആത്മഹത്യ
പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Sep 11, 2021, 4:46 PM IST

എറണാകുളം : പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ(38), ഭാര്യ കൃഷ്ണേന്ദു(30) മകൻ ആരവ് കൃഷ്‌ണ(മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് കരുതുന്നത്.

വീട്ടിലെ രണ്ട് മുറികളിലെ ഫാനുകളിലായി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടെത്തിയത്. മകൻ ആരവ് കൃഷ്‌ണ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു.

ഇവർക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിൽ ആക്കിയ ശേഷം സുനിലും കുടുംബവും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് പറവൂരിൽ തിരിച്ചെത്തിയത്.

Also Read: കര്‍ണാലിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെളളിയാഴ്ച വൈകുന്നേരം മൂവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യൻ ആയിരുന്നു സുനിൽ. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ കൃഷ്ണേന്ദു വീട്ടമ്മയാണ്.

സാമ്പത്തികമായും കുടുംബപരമായും ഇവർക്ക് മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

ABOUT THE AUTHOR

...view details