എറണാകുളം: മസാല ബോണ്ട് കേസിൽ ഇ ഡിയുടെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. അതുവരെ ഐസക് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകേണ്ടതില്ല. കിഫ്‌ബിയുടെ ഹർജിക്കൊപ്പം ഐസക്കിന്‍റെ ഹർജിയും പരിഗണിക്കും.
മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ ഇ ഡി സാവകാശം തേടിയിട്ടുണ്ട്. താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്‍റെ വാദം. എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടിസ് അയച്ചതെന്ന് രേഖകൾ സഹിതം വ്യക്തമാക്കാൻ കഴിഞ്ഞ തവണ ഇ ഡിയോട് കോടതി പറഞ്ഞിരുന്നു.