കേരളം

kerala

ETV Bharat / state

എറണാകുളം ജില്ലയിൽ ഐസലോഷനിൽ കഴിയുന്നത് 32 പേർ

ജില്ലയിൽ കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊച്ചി എയർ പോർട്ട് വഴി എത്തുന്നവരില്‍ നിരീക്ഷണം ആവശ്യമുള്ളവരെ പ്രത്യേക ആംബുലൻസുകളിൽ സ്വന്തം ജില്ലകളിലെ ആശുപത്രികളിലേക്കും വീടുകളിലേക്കും മാറ്റുന്നുണ്ടെന്നും കലക്ടർ അറിയച്ചു.

എറണാകുളം  ഐസലോഷൻ  കൊവിഡ് 19  പോസിറ്റീവ് കേസുകൾ
എറണാകുളം ജില്ലയിൽ ഐസലോഷനിൽ കഴിയുന്നത് 32 പേരെന്ന് കലക്ടർ

By

Published : Mar 13, 2020, 10:00 PM IST

Updated : Mar 13, 2020, 11:14 PM IST

എറണാകുളം: കൊവിഡ് 19 രോഗലക്ഷണങ്ങളുമായി 32 പേരാണ് എറണാകുളം ജില്ലയിൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നതെന്ന് കലക്ടർ എസ് സുഹാസ് അറിയിച്ചു. ജില്ലയിൽ ഇന്ന് 90 പേരെ കൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ആക്കി. സ്വകാര്യ ആശുപത്രിയിൽ നിന്നുൾപ്പടെ രേഖകൾ ശേഖരിക്കുന്നുണ്ട്. ജില്ലയിൽ കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊച്ചി എയർ പോർട്ട് വഴി എത്തുന്നവരെ പ്രത്യേക ആംബുലൻസുകളിൽ സ്വന്തം ജില്ലകളിലെ ആശുപത്രികളിലേക്കും വീടുകളിലേക്കും മാറ്റുന്നുണ്ടെന്നും കലക്ടർ അറിയച്ചു.

എറണാകുളം ജില്ലയിൽ ഐസലോഷനിൽ കഴിയുന്നത് 32 പേർ

ജില്ലയിൽ ഇന്നും പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ നിന്ന് ഇന്ന് 12 പേരെ ഒഴിവാക്കി. പുതിയതായി ഒരാളെ ഇന്ന് എറണാകുളം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു. ഇവിടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരിൽ നിന്നും എട്ട് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ കളമശ്ശേരിയിൽ 23 പേർ നിരീക്ഷണത്തിൽ ഉണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഇന്നലെ ഉണ്ടായിരുന്ന ഏഴ് പേരെക്കൂടാതെ രാത്രിയോടെ 15 പേരെക്കൂടി പ്രവേശിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ രണ്ട് പേരെക്കൂടി പുതുതായി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 13 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 11 പേർ ഇവിടെ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ ആകെ 532 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആലപ്പുഴ എൻ.ഐ.വിയിലേക്ക് ഇന്ന് 16 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകും. 1000 പേർക്കാണ് കിറ്റ് നൽകുന്നത്. ആദ്യഘട്ടമായി 100 കിറ്റുകൾ എറണാകുളം കലക്ടർ എസ്.സുഹാസിന് കൈമാറി. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയർ തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചായത്തുകൾ മുഖേന ഇത് ആവശ്യക്കാർക്ക് നൽകുമെന്ന് കലക്ടർ അറിയിച്ചു.

Last Updated : Mar 13, 2020, 11:14 PM IST

ABOUT THE AUTHOR

...view details