എറണാകുളം:കൊവിഡ് ബാധിച്ച ഭർത്താവിന് സഹായിയായി നിന്ന ഭാര്യ വീടിനുള്ളിൽ മരിച്ചനിലയിൽ. എറണാകുളം തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യ ബിജു (32) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് ബാധിച്ച ഭർത്താവിന് സഹായിയായി നിന്ന ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി - found dead
തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യ ബിജു (32) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊവിഡ് ബാധിച്ച ഭർത്താവിന് സഹായിയായി നിന്ന ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി
കഴിഞ്ഞ എട്ടാം തിയതി മുതൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള ഭർത്താവിന്‍റെയും എട്ടും ആറും വയസുള്ള കുട്ടികളുടെയും കൂടെയാണ് സൗമ്യ ഉണ്ടായിരുന്നത്. ഭർത്താവിനെയും കുട്ടികളെയും ആരോഗ്യ പ്രവർത്തകർ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്വാഭാവിക മരണമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊവിഡ് ബാധിച്ച വീടായതിനാൽ നാട്ടുകാർക്കോ മറ്റ് ബന്ധുക്കൾക്കോ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.