കൊച്ചി അമൃതയിലെത്തിച്ച കുഞ്ഞിന് ഇന്ന് ശസ്ത്രക്രിയ - മംഗലാപുരം
അമൃതയിലെത്തിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ അപകട സാധ്യതയേറിയത്.
കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്‍റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതർ. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ കൂടാതെ മറ്റ് പ്രശ്നങ്ങളും കുഞ്ഞിന് ഉള്ളതിനാല്‍ ശസ്ത്രക്രിയ അപകട സാധ്യതയേറിയതാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഹൃദയവാല്‍വിന്‍റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഇവ മറ്റ് അവയവങ്ങളെയും ബാധിച്ച അവസ്ഥയാണ്. 24 മണിക്കൂറിന് ശേഷം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയില്‍ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.