കേരളം

kerala

ETV Bharat / state

ആലുവയില്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു - വിദ്യാര്‍ഥി മുങ്ങിമരിച്ചു

മഴയെ തുടര്‍ന്ന് പാടത്തുണ്ടായ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെയാണ് ആദിത്യന്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

The student drowned and died  The student drowned in fields and died  വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു  ആലുവയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു  വിദ്യാര്‍ഥി മുങ്ങിമരിച്ചു  പാടത്തെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

By

Published : May 19, 2022, 7:46 PM IST

Updated : May 19, 2022, 8:00 PM IST

എറണാകുളം : ആലുവയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്‍റെ മകൻ ആദിത്യനാണ് (17) മരിച്ചത്. വ്യാഴാഴ്ച (19.05.22) ഉച്ചയ്ക്കാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ മുപ്പത്തടം എടയാറ്റുചാലില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ ആദിത്യന്‍ മുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാരെത്തി ആദിത്യനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ : ലത, സഹോദരി: കൃഷ്‌ണവേണി.

Last Updated : May 19, 2022, 8:00 PM IST

ABOUT THE AUTHOR

...view details