എംഎല്‍എക്ക് മര്‍ദനമേറ്റ സംഭവം നിയമസഭാ സമിതി പരിശോധിക്കും; സ്പീക്കർ - സ്പീക്കർ
സംഭവത്തില്‍ എംഎൽഎയുടെ പരാതി ലഭിച്ചിട്ടുണ്ട്.
എംഎല്‍എക്ക് മര്‍ദനമേറ്റ സംഭവം നിയമസഭാ സമിതി പരിശോധിക്കും; സ്പീക്കർ
കൊച്ചി: എൽദോ എബ്രഹാം എംഎൽഎയ്ക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ അവകാശലംഘനം നടന്നോ എന്ന് നിയമസഭാ സമിതി പരിശോധിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംഭവത്തില്‍ എംഎൽഎയുടെ പരാതി ലഭിച്ചിട്ടുണ്ട്. ചിത്രങ്ങളുൾപ്പെടെ അടങ്ങുന്ന തെളിവുകള്‍ സഹിതമാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച് സ്വീകരിക്കുവാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും സ്പീക്കർ കൊച്ചിയിൽ പറഞ്ഞു