കേരളം

kerala

ETV Bharat / state

താൽക്കാലിക ജീവനക്കാരുടെ തുടർ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി മരവിപ്പിച്ചു - താൽക്കാലിക ജീവനക്കാർ

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾ ചോദ്യം ചെയ്ത് എസ്.വിഷ്ണു സമർപ്പിച്ച ഹർജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്

High Court  stabilization of the temporary employees  താൽക്കാലിക ജീവനക്കാർ  തുടർ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി മരവിപ്പിച്ചു
താൽക്കാലിക ജീവനക്കാരുടെ തുടർ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി മരവിപ്പിച്ചു

By

Published : Mar 4, 2021, 3:30 PM IST

എറണാകുളം:വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരുടെ തുടർ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി മരവിപ്പിച്ചു. അതേസമയം സ്ഥിരപ്പെടുത്തിയ തസ്തികകളിൽ തൽസ്ഥിതി തുടരാൻ കോടതി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് കോടതി സർക്കാരിന്‍റെ വിശദീകരണവും തേടി.വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ പത്ത്‌ വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾ ചോദ്യം ചെയ്ത് പിഎസ്സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി എസ്.വിഷ്ണു സമർപ്പിച്ച ഹർജി ഫയൽ സ്വീകരിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയ്ക്കാൻ കോടതി നിർദേശിച്ചു. കില,കെൽട്രോൺ,ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മീഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹർജി.

ABOUT THE AUTHOR

...view details