എറണാകുളം: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആത്മകഥയുടെ അച്ചടിയും വിതരണവും നിർത്തണമെന്നാവശ്യപ്പെട്ട് സിഎംഐ സന്യാസി സഭാ അംഗമായ സിസ്റ്റർ ലിസിയ ജോസഫാണ് ഹർജി നൽകിയത്. സഭയിലെ വൈദികർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന പുസ്‌തകം ഇറങ്ങാനിരിക്കെയാണ് ഹർജി കോടതി തള്ളിയത്.
ലൂസി കളപ്പുരയുടെ ആത്മകഥക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
സിഎംഐ സന്യാസി സഭ അംഗമായ സിസ്റ്റർ ലിസിയ ജോസഫാണ് പുസ്‌തകത്തിനെതിരെ ഹർജി നൽകിയത്. ഡിസി ബുക്‌സ് ആണ് പുസ്‌തകത്തിന്‍റെ പ്രസാധകർ.
മഠത്തിനകത്ത് താനടക്കമുള്ള കന്യാസ്‌ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നതടക്കമുള്ള വിവാദങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുര തന്‍റെ വിവാദ പുസ്‌തകമായ കർത്താവിന്‍റെ നാമത്തിൽ പരാമർശിക്കുന്നത്. ഉള്ളടക്കത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി ഹർജിക്കാരോട് വ്യക്തമാക്കി. 'കർത്താവിന്‍റെ നാമത്തിൽ' എന്ന പേരിൽ ഡിസി ബുക്‌സ് ആണ് ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറക്കുന്നത്.