കേരളം

kerala

ETV Bharat / state

ജയിലിൽ നിന്ന് ഇറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റു - odiyan biju

നിരവധി കേസുകളിൽ പ്രതിയായ ബിജുവിന് ധാരാളം ശത്രുക്കളുണ്ടെന്നും ഇവരിൽ ആരെങ്കിലുമായിരുക്കും സംഭവത്തിന് പിന്നിലെന്ന് പൊലീസ്.

ജയിലിൽ നിന്ന് ഇറങ്ങിയ ഒടിയൻ ബിജുവിന് ഒടിവച്ച് അക്രമസംഘം

By

Published : May 30, 2019, 4:23 PM IST

കൊച്ചി: ജയിലിൽ നിന്ന് രണ്ട് മാസത്തിന് ശേഷം പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റു. സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ നിന്ന് പുറത്തിറങ്ങവെയാണ് പെരുമ്പാവൂർ ഒടിയൻ ബിജുവിന് വെട്ടേറ്റത്. ഐമുറി കൂടാലപ്പാടിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം ബിജുവിനെ വെട്ടിവീഴ്ത്തിയത്. കാലിനും കൈക്കുമാണ് പരിക്ക്. രാത്രിയായതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞട്ടില്ലെന്ന് പൊലീസ് പറയുന്നു.

രാത്രിയിൽ അയൽവാസികളുടെ വീടുകളിൽ കയറി ഒളിഞ്ഞുനോട്ടവും അടിവസ്ത്ര മോഷണവും പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ഈസ്റ്റ് ഒക്കൽ സ്വദേശിയാണ് ഒടിയൻ ബിജു എന്ന ഈസ്റ്റ് ഒക്കൽ മൈലാച്ചാല്‍ ചോരനാട്ട് വീട്ടില്‍ ബിജു(35). കാറിലിരുന്ന അയൽവാസിയായ വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാനഭംഗപെടുത്താൻ ശ്രമിച്ചതിനെ തുടർണാണ് ബിജു പൊലീസ് പിടിയിലായത്. മാനഭംഗ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബിജു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായ ബിജുവിന് ധാരാളം ശത്രുക്കളുണ്ടെന്നും ഇവരിൽ ആരെങ്കിലുമായിരുക്കും സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്.

ABOUT THE AUTHOR

...view details