എറണാകുളം: ഫിഷറീസ് മേഖലയിൽ സംസ്ഥാന ബജറ്റ് പൂർണ്ണ പരാജയമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി. മത്സ്യ വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മത്സ്യത്തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു. 1000 കോടിയുടെ നഷ്‌ടമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മത്സ്യബന്ധന മേഖലയിലുണ്ടായത്. 10 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ കുറഞ്ഞു.
സംസ്ഥാന ബജറ്റ് ഫിഷറീസ് മേഖലയിൽ പരാജയമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി - മത്സ്യത്തൊഴിലാളി ഐക്യവേദി
ഉൽപാദന മേഖലയുടെ വളർച്ചക്ക് വേണ്ടിയുള്ള പദ്ധതികളെന്നും ബജറ്റിൽ ഇടം നേടിയിട്ടില്ലെന്നും നിലവിലുള്ള ഹാർബറുകളെക്കുറിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമാണുള്ളതെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാള്‍സ് ജോര്‍ജ്
ഉൽപാദന മേഖലയുടെ വളർച്ചക്ക് വേണ്ടിയുള്ള പദ്ധതികളെന്നും ബജറ്റിൽ ഇടം നേടിയിട്ടില്ലെന്നും നിലവിലുള്ള ഹാർബറുകളെക്കുറിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഹാർബറുകളുടെ വികസനവും പുതിയ ഹാർബറുകൾ അനുവദിക്കുന്നതും അധിക ചെലവാണ്. മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാതെ ബുദ്ധിമുട്ടുമ്പോൾ ബോധപൂർവമായ മൗനം പാലിക്കുകയാണ്. തൊലി പുറമെയുള്ള പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നും ബജറ്റിൽ ഉൽപാദന മേഖലയെ വിശ്വാസത്തിലെടുത്തുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.