സ്വർണക്കടത്ത് കേസിൽ റമീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി - കസ്റ്റഡി അപേക്ഷ
മൂന്ന് ദിവസം കൂടി റമീസിനെ കസ്റ്റംസ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് തള്ളിയത്.
സ്വർണക്കടത്ത് കേസിൽ റമീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി റമീസിന്‍റെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി. മൂന്ന് ദിവസം കൂടി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് റമീസിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയത്. രണ്ടാം പ്രതി സ്വപ്‌ന, മൂന്നാം പ്രതി സന്ദീപ് എന്നിവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും.
Last Updated : Jul 27, 2020, 1:20 PM IST