എറണാകുളം : ചൂണ്ടയിടാനെത്തിയ പതിമൂന്ന് വയസുകാരി മുടിക്കല്ലിലെ കുളത്തിൽ മുങ്ങി മരിച്ചു. കിളിമാനൂർ സ്വദേശികളും മുടിക്കലിൽ വാടകക്ക് താമസിക്കുന്ന രമ്യ ഭവനിൽ ബാബു -രമണി ദമ്പതികളുടെ മകൾ രമ്യയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30തോടെ പെരുമ്പാവൂർ മുടിക്കൽ ബിയർ ഫാക്ടറിക്ക് സമീപം ചായിക്കുളത്തിലാണ് അപകടം നടന്നത്.
13 വയസുകാരി കുളത്തിൽ വീണ് മരിച്ചു - drowned
തിങ്കളാഴ്ച ഉച്ചക്ക് 2.30തോടെ പെരുമ്പാവൂർ മുടിക്കൽ ബിയർ ഫാക്ടറിക്ക് സമീപം ചായിക്കുളത്തിലാണ് അപകടം നടന്നത്.
13കാരി കുളത്തിൽ വീണ് മുങ്ങിമരിച്ചു
പെരുമ്പാവൂർ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് രമ്യ. കൂട്ടുകാരോടൊത്ത് ചൂണ്ടയിടാനിറങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചത്. രമ്യ വെള്ളത്തിൽ വീണയുടൻ കൂടെയുണ്ടായിരുന്ന കുട്ടിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. കുട്ടി താമസിച്ചിരുന്ന വാടക വീടിന് 200 മീറ്റർ അകലെയാണ് ചായിക്കുളം. തുടർന്ന് പൊലീസ്, ഫയർഫോഴ്സ് യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്തു.