എറണാകുളം:ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ പണം നൽകിയെന്ന കേസിൽ കൊച്ചിയിലെ അന്വേഷണത്തിന് തെലങ്കാന പൊലീസ് സഹായം തേടിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. തെലങ്കാന പൊലീസിന് ആവശ്യമായ സഹായം നൽകും. സാധാരണ രീതീയിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സഹായം തേടിയാൽ അവർക്ക് ആവശ്യമായ സഹായം ചെയ്‌ത് നൽകാറുണ്ട്.
തെലങ്കാന പൊലീസ് അന്വേഷിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലന്നും സി.എച്ച് നാഗരാജു പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി ആരോപണ വിധേയനായ ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിലാണ് കൊച്ചിയിലും അന്വേഷണം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.