ക്ഷയരോഗം മുൻകൂട്ടി കണ്ടെത്താത്തതാണ് ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. യുദ്ധകാലാടിസ്ഥാനത്തിൽ ക്ഷയരോഗം നിർമാർജ്ജനം ചെയ്യുന്നതിനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ക്ഷയരോഗ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെ.നാരായണ കുറുപ്പ്.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് കൊച്ചിയിൽ ക്ഷയരോഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷയരോഗികളെ നേരത്തെ കണ്ടെത്താൻ കഴിയാതെ വരുന്നതാണ് ക്ഷയരോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയിൽ കൂടുതൽ ചുമയുള്ള എല്ലാവരിലും ക്ഷയരോഗ സാധ്യത ,ഡോക്ടർമാർ മുൻകൂട്ടിക്കണ്ട് രോഗനിർണയ പരിശോധനക്ക് വിധേയരാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.