എറണാകുളം:താനൂര്‍ (Tanur) കസ്‌റ്റഡി കൊലപാതകത്തിന്‍റെ കേസ് ഡയറി (Case Diary) ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് (Crime Branch) ഹൈക്കോടതി (High Court) നിര്‍ദേശം. കേസിന്‍റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. സെപ്‌റ്റംബര്‍ ഏഴിന് മുമ്പായി രേഖകള്‍ ഹാജരാക്കണമെന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയോടുള്ള (Malappuram Crime Branch DYSP) കോടതി നിര്‍ദേശം.
കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് താമിര്‍ ജിഫ്രിയുടെ (Thamir Jifri) സഹോദരന്‍ ഹാരിസ് ജിഫ്രി (Haris Jifri) നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ (High Court) ഇടപെടല്‍. ക്രൈം ബ്രാഞ്ച് (Crime Branch) അന്വേഷണം തൃപ്‌തികരമല്ലെന്നും മലപ്പുറം (Malappuram) ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചാണ് ഹാരിസ് ജിഫ്രി ഹര്‍ജി (Bail) സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളായ പൊലീസുകാരെയും (Police) താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത (Custody) മറ്റ് യുവാക്കളെയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
കേസില്‍ നിര്‍ണായകമായ സിസിടിവി (CCTV) ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ (CBI) അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ഹര്‍ജിയില്‍ ഹാരിസ് (Haris) ആവശ്യപ്പെട്ടു.
ഓഗസ്റ്റ് രണ്ടിനാണ് പൊലീസ് (Police) കസ്റ്റഡിയിലെടുത്ത (Custody) തിരൂരങ്ങാടി (Tirurangadi) മൂഴിക്കല്‍ സ്വദേശി മാലിയേക്കല്‍ താമിര്‍ ജിഫ്രി (Tamir Jifri) മരിച്ചത്. മയക്ക് മരുന്ന് കൈവശം വച്ചുവെന്ന് ആരോപിച്ച് താമിര്‍ അടക്കം അഞ്ച് പേരെയാണ് താനൂര്‍ പൊലീസ് (Tanur Police) കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ അടുത്ത ദിവസമായിരുന്നു മരണം.